ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍ നിരാഹാര സമരത്തിലേക്ക്

നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ ഡിജിപിയുടെ ഓഫീസിന് മുമ്പില്‍ നിരാഹാര സമരം ആരംഭിക്കും.

മാതാപിതാക്കള്‍ക്ക് പുറമേ കുടുംബാംഗങ്ങളും നാട്ടുകാരും സമരത്തില്‍ പങ്കെടുക്കും. ജിഷ്ണു മരിച്ച് 75 ദിവസമായിട്ടും പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അസി. പ്രൊഫസര്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഓ സജിത് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.