നഴ്‌സിനെ തിരിച്ചെടുക്കണം; ഐ.എല്‍.ബി.എസ് ആസ്പത്രിയിലെ സമരം മൂന്ന് ദിവസം പിന്നിടുന്നു

ഡല്‍ഹിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. പ്രാഥമിക ചികിത്സ നല്‍കുന്ന വേളയില്‍ നഴ്‌സിനെ ഐ.എല്‍.ബി.എസ് ആസ്പത്രി അധികൃതര്‍ അപായപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നും നഴ്‌സുമാര്‍ ആരോപിച്ചു. നീതി ലഭിക്കും വരെ സമരം ചെയ്യാനുള്ള തീരുമാനത്തിലാണ് നഴ്‌സുമാര്‍. മൂന്ന് ദിവസമായി നഴ്‌സുമാര്‍ സമരം തുടരുകയാണ്. പ്രശ്‌നത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് എഴുതാമെന്ന് പിണറായി വിജയന്‍ പറഞ്ഞതായി നഴ്‌സുമാര്‍ പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.