മദ്യലഹരിയില്‍ എ.എസ്.ഐ. ഓടിച്ച വണ്ടി ഇടിച്ചത് സ്‌കൂള്‍ കുട്ടികളെ

കോട്ടയം:  മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ഇടിച്ചു. ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് യൂണിറ്റിലെ എ.എസ്.ഐ വി. സുരേഷ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ചങ്ങനാശേരി  ബൈപ്പാസ് റോഡില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്  പട്രോളിംഗിലുണ്ടായ പോലീസ് സ്ഥലത്തെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. സുരേഷിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്. സുരേഷിനെ സസ്‌പെന്റ് ചെയ്തതായി ജില്ല പൊലീസ് മേധാവി അറിയച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.