മലയാള സിനിമാ രംഗത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് ജയറാം

മലയാള സിനിമയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് നടന്‍ ജയറാം. മലയാള സിനിമയിലെ മറ്റാരേക്കാളും പ്രതിയുമായി അടുപ്പമുള്ള ആളാണ് ഞാന്‍, അതുകൊണ്ട് തന്നെ ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളില്‍ ഏറെ സങ്കടമുണ്ട്. 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാഭവന്റെ മുന്‍പില്‍ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.അന്നു മുതല്‍ അദ്ദേഹത്തിന്റെ വളര്‍ച്ച ദൂരെ നിന്നും നോക്കിക്കാണുന്നുണ്ട്. മലയാള സിനിമയില്‍ മാത്രമല്ല ലോകസിനിമയില്‍ തന്നെ സംഭവിക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും ജയറാം പ്രതികരിച്ചു. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.