കോട്ടയം ഈരാറ്റുപേട്ടയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു. ബലാത്സംഗം ചെയ്തത് പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ കാമുകന്‍. തിരുവനന്തപുരം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആളില്ലാതിരുന്ന സമയം നോക്കി അഭിലാഷ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഹോം നേഴ്‌സ് ആയി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ കുട്ടിയെ മുത്തശ്ശിയുടെ പക്കല്‍ ഏല്പിച്ചാണ് ജോലിക്ക് പോകാറ്. കഴിഞ്ഞ ദിവസം കുട്ടിയുടെ മുത്തശ്ശി അയല്‍വീട്ടില്‍ പോയ സമയം വീട്ടിലെത്തിയ അഭിലാഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.