4K തിയേറ്റര്‍ സിസ്റ്റം വീടുകളിലേക്ക്

ഹൈ ഡെഫനിഷനില്‍ നിന്നും ദൃശ്യവും ശബ്ദവുമൊക്കെ സഞ്ചരിച്ച് ഇപ്പോള്‍ 4Kയില്‍ എത്തിനില്‍ക്കുന്നു. നിലവില്‍ തിയറ്റര്‍ സിസ്റ്റത്തിലെ ക്വാളിറ്റിയുടെ അവസാനവാക്കായി 4K മാറിക്കഴിഞ്ഞു. ബ്രഹ്മാണ്ട ചിത്രമായ ബാഹുബലി കേരളത്തില്‍ ഒരൊറ്റ തിയറ്ററില്‍ മാത്രമാണ് ഫോര്‍കെ ക്വാളിറ്റിയില്‍ നമുക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്. വരും നാളുകളില്‍ 4K കേരളത്തിലെ എല്ലാ തിയേറ്ററുകളിലേക്കും വ്യാപിക്കും.

നമ്മുടെ വീടുകളിലെ സ്വീകരണ മുറിയിലേക്കും  4K എത്തുകയാണ്. കോടികള്‍ വരെ വിലവരുന്ന  4K തിയറ്റര്‍ സംവിധാനത്തെ വീടുകളിലെത്തിക്കുന്നത് പ്രമുഖ സംവിധായകനും നേവല്‍ ആര്‍ക്കിടെക്റ്റുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പാണ്.

എന്താണ് 4K
എച്ച് ഡിയെക്കാള്‍ ഇരട്ടിവരും 4K പ്രൊജക്ടറുകളുടെ ക്വാളിറ്റി. 4000 പിക്‌സലാണ് 4K തിയറ്ററുകളുടെ റെസല്യൂഷന്‍. ദൃശ്യത്തെ അനുഭവമാക്കാന്‍ 4K പ്രൊജക്ടറുകള്‍ക്ക് സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.