മഞ്ജുവിനെ നോക്കി അരിസ്റ്റോ സുരേഷ് പാടി 'നീ ഞങ്ങളെ ചങ്കിൻ്റെ ചങ്കാണ്'

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത.  ദി സീന്‍ സ്റ്റുഡിയോസ് ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം തമിഴില്‍ വിജയംവരിച്ച അമ്മാ കണക്ക് എന്ന ചിത്രത്തിന്റെ റീമേക്കാണ്. യൂട്യൂബില്‍ ഈ ചിത്രം സൂപ്പര്‍ഹിറ്റാണ്. തമിഴില്‍ അമലാ പോള്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. നഗരത്തിലെ ഒരു കോളനിയില്‍ പല വീട്ടുജോലികള്‍ ചെയ്ത് ജീവിക്കുന്ന സുജാത എന്ന സ്ത്രീയുടെ ജീവിതമുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍. തങ്കക്കറുപ്പുളള മഷി നിന്റെ കണ്ണിലെ എന്നു തുടങ്ങുന്ന  പ്രൊമോ ഗാനം പുറത്തിറങ്ങി. അരിസ്റ്റോ സുരേഷാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചത്. സിതാര കൃഷ്ണകുമാർ, ദിവ്യ എസ്. മേനോൻ, സയനോര എന്നിവരും സ്വരം നൽകിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.