ദീപന്റെ അവസാന ചിത്രം സത്യയുടെ ടീസര്‍ പുറത്തിറങ്ങി

അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം 'സത്യ'യുടെ ടീസര്‍ പുറത്തിറങ്ങി. ജയറാം, റോമ, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എ.കെ. സാജനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷെഹ്നാസ് മൂവീ ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് സഹീദാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വൃക്ക സംബന്ധ രോഗത്തെ തുടര്‍ന്ന് കുറേ നാളുകളായി ചികിത്സയിലായിരുന്ന ദീപന്‍ മാര്‍ച്ച് 13-നാണ് അന്തരിച്ചത്.  ദീപന്‍ സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് സത്യ. ദീപന്‍ നേരത്തെ ഒരുക്കിയിട്ടുള്ള ആക്ഷന്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുന്ന ചിത്രമാണ് സത്യ. ജയറാം ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം റോമ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗോപീസുന്ദറാണ് സത്യയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. ഭരണി കെ. ധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.