സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് ട്രെയിലര്‍ പുറത്തിറങ്ങി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സഹോദരനൊപ്പം വികൃതി കാട്ടി നടന്ന പയ്യന്‍ ഇരുപത്തിരണ്ട് വാരയില്‍ ബാറ്റ് കൊണ്ട് അത്ഭുതം രചിക്കുന്നതും പിന്നീട് കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ആശയും അഭിലാഷവുമെല്ലാമായി മാറുന്നത് ട്രെയിലറില്‍ മിന്നിമായുന്നു.

200 നോട്ട് ഔട്ടും കാര്‍നിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെയിംസ് ഏര്‍സ്‌കിന്നാണ്. എ. ആര്‍. റഹ്മാനാണ് സംഗീതം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.