എഡ്ഡി....ഓനോട് മുട്ടണ്ട

മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസായ മാസ്റ്റര്‍പീസിന്റെ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. അഫ്‌സല്‍ ആലപിച്ച ഗാനമാണ് ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടി, സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്‌വ, എന്നിവരാണ് നായികമാര്‍. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍. ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.