ഗോദയുടെ ട്രെയിലർ പുറത്തിറങ്ങി

ടൊവിനോ തോമസ്, വാമിഖ ഖബ്ബി, രഞ്ജി പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  രാകേഷ് മണ്ടോടിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'കുഞ്ഞിരാമായണം' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്സ്-കോമഡി ചിത്രമാണ് 'ഗോദ'. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, ശ്രീജിത്ത് രവി, ബിജുക്കുട്ടന്‍, ഹരീഷ് പേരടി, ദിനേശ് പ്രഭാകര്‍, കോട്ടയം പ്രദീപ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരിശ്രീ മാര്‍ട്ടിന്‍, മാമുക്കോയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.