വീണ്ടും പോലീസായി മമ്മൂട്ടി

മമ്മൂട്ടി നായകനാവുന്ന 'അബ്രഹാമിന്റെ സന്തതികളു'ടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ഒരു പോലീസ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ടീസറെത്തിയത്. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹനീഫ് അദേനിയാണ്. മമ്മൂട്ടിയുടെ ദ ഗ്രേറ്റ്ഫാദറിന്റെ സംവിധായകനായിരുന്നു ഹനീഫ് അദേനി. ആല്‍ബി ഛായാഗ്രഹണവും മഹോഷ് നാരായണന്‍ എഡിറ്റിങ്ങും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കസബയ്ക്ക് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവരാണ് അബ്രഹാമിന്റെ സന്തതികള്‍ നിര്‍മിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.