വിവാഹം ഇപ്പോഴും മോഹം മാത്രം; മനസുതുറന്ന് ഷക്കീല

ഷക്കീലയ്ക്ക് ഇപ്പോള്‍ സിനിമ കുറവാണ്. അതുകൊണ്ട് തന്നെ പണവും. ഒറ്റയ്ക്കുള്ള വാസം ഏറെക്കുറെ മടത്തു. ഈ മടുപ്പിനിടയിലും ഒരു മോഹം വച്ചു  പുലര്‍ത്തുന്നുണ്ട് മലയാളത്തിന്റെ പഴയ മാദകതാരം. വിവാഹം. ഒരു പ്രേമമുണ്ട് ഷക്കീലയ്ക്ക്. വിവാഹത്തിന് ഒരുക്കവുമാണ്. തടസ്സം കാമുകന്റെ അച്ഛനാണ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഏകാന്തയിലിരുന്ന് മനസ്സ് തുറക്കുകയാണ് യുവാക്കളെ ഒരു കാലത്ത് കോരിത്തരിപ്പിച്ച കിന്നാരിത്തുമ്പികളിലെ നായിക.

പണ്ടും പ്രേമിച്ചിട്ടുണ്ട് ഷക്കീല. അവര്‍ നിബന്ധനകള്‍ക്ക് വയ്ക്കുമ്പോള്‍ പോടാ എന്നു പറഞ്ഞ് ആട്ടിയിട്ടുമുണ്ട്. യഥാര്‍ഥ സ്നേഹത്തിനുവേണ്ടി തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.

ഇന്ന് കുടുംബത്തില്‍ നിന്ന് ഏതാണ്ട് ഒറ്റപ്പെട്ടു. കിട്ടിയ സമ്പാദ്യമത്രയും സഹോദരി കൊണ്ടുപോയി. എല്ലാം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചെറിയ ചില സിനിമകളുണ്ട്. ചില പരസ്യചിത്രങ്ങള്‍.

കാശ് തീര്‍ന്നു, സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. അപ്പോഴും പഴയ ഇമേജ് മാറണമെന്നില്ല. നഗ്നയായിട്ടൊന്നുമല്ല പണ്ടും അഭിനയിച്ചത്. നിര്‍ബന്ധിച്ചാലും ചെയ്യുമായിയിരുന്നില്ല. വേഷമിട്ടുകഴിഞ്ഞാല്‍ പിന്നെ മദ്യം തൊടാറില്ല. കഥകളുടെ കെട്ടഴിക്കുകയാണ് ഷക്കീല. Read More

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.