നോട്ടുനിരോധനത്തെ പരിഹസിച്ച് ചിമ്പുവിന്റെ പാട്ട്

നോട്ടുനിരോധനം വന്ന് ഒരു വര്‍ഷം തികയുന്ന അവസരത്തില്‍ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് നടന്‍ ചിമ്പു ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. തട്ട്‌റോം തൂക്ക്‌റോം എന്ന പേരില്‍ പുറത്തിറങ്ങിയ ആല്‍ബത്തിലാണ് നോട്ടുനിരോധനത്തെ പരിഹസിക്കുന്ന ഗാനമുള്ളത്.  നോട്ട് നിരോധനത്തില്‍ നട്ടം തിരിഞ്ഞ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നതാണ് ജി.എസ്.ടിയെന്നും ഗാനത്തില്‍ പറയുന്നുണ്ട്. വൈരമുത്തുവിന്റെ വരികള്‍ക്ക് ബാലമുരളി ബാലുവാണ് ഈണം പകര്‍ന്നിരിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.