സൗദിയില്‍ സ്ത്രീകള്‍ക്കും ഇനി വാഹനം ഓടിക്കാം

സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരും. ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ നയത്തിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാകുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്. ലോകത്തില്‍ സ്ത്രീകള്‍ക്ക് വളയം പിടിക്കാന്‍ സാധിക്കാതിരുന്ന ഒരേയൊരു രാജ്യമായിരുന്നു സൗദി അറേബ്യ. നയം നടപ്പാക്കാന്‍ ആഭ്യന്തര,ധന,തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയങ്ങളുടെ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. 30 ദിവസത്തിനകം ഇവര്‍ റിപ്പോര്‍ട്ട് നല്‍കണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.