മിഷേല്‍ ഷാജിയുടെ മരണം: ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മിഷേല്‍ ഷാജിയെ കാണാനില്ല എന്ന പരാതി നല്‍കാനെത്തിയ ബന്ധുക്കളെ തിരിച്ചയച്ച പോലീസ് നടപടി അന്വേഷണ പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് അനാസ്ഥയില്‍ അന്വേഷണത്തിന്റെ നിര്‍ണായക സമയങ്ങള്‍ നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. മിഷേല്‍ ഷാജി വെള്ളത്തില്‍ മുങ്ങി മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.