കേരളത്തിലെ ജനത എക്കാലവും പിന്തുണച്ചിട്ടുണ്ട്; ഇറോം ശര്‍മിള

കേരളത്തിലെ ജനത എല്ലാക്കാലത്തും തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. അതുകൊണ്ടുതന്നെ കേരളത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ അതിയായ താല്‍പര്യമുണ്ടെന്നും എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കാനായാണ് കേരളത്തില്‍ എത്തിയത് എന്നും അവര്‍ പറഞ്ഞു.
 
മണിപ്പൂരിലെ ജനങ്ങള്‍ പ്രബുദ്ധരാകേണ്ടതുണ്ടെന്നും ബിജെപി നേടിയ വിജയം പണക്കൊഴുപ്പിന്റേതും കയ്യൂക്കിന്റേതുമാണെന്നും ഇറോം ശര്‍മിള പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടര്‍ന്നാണ് ഒരുമാസത്തെ പരിപൂര്‍ണ വിശ്രമത്തിനായി ഇറോം ശര്‍മിള അട്ടപ്പാടിയിലെ ശാന്തിഗ്രാമത്തിലെത്തുന്നത്. സാമൂഹിക പ്രവര്‍ത്തകയായ ഉമാപ്രേമന്‍ അട്ടപ്പാടിയില്‍ ആരംഭിച്ച ശാന്തിഗ്രാമത്തിലായിരിക്കും താമസം. ചില സുഹൃത്തുകളുടെ ക്ഷണത്തെത്തുടര്‍ന്നാണ് അവരുടെ കേരളാസന്ദര്‍ശനം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.