ജയലളിതയുടെ ജീവചരിത്രവുമായി വയനാട്ടുകാരന്‍

ജയലളിതയുടെ ഇംഗ്ലീഷ് ജീവചരിത്രവുമായി വയനാട്ടില്‍ നിന്നുള്ള യുവ സാഹിത്യകാരന്‍. ചീരാല്‍ സ്വദേശിയും കവിയുമായ ജാഫര്‍ സാദിഖ് രചിച്ച പുസ്തകം ഡല്‍ഹിയിലെ എജു ക്രിയേഷന്‍ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ പുസ്തകം പുറത്തിറങ്ങും. 'അമ്മു ടു അമ്മ ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് ജയലളിത' എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രം 11 മാസം കൊണ്ടാണ് ജാഫര്‍ സാദിഖ് പൂര്‍ത്തിയാക്കിയത്. ജയലളിതയുമായ അടുപ്പമുണ്ടായിരുന്ന വ്യക്തികളില്‍ നിന്നും പഴയ പത്രവാര്‍ത്തകളില്‍ നിന്നുമാണ് ജാഫര്‍ വിവരങ്ങള്‍ ശേഖരിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.