മൂന്നാംലോക കവിതകള്‍ മൊഴിമാറ്റി ഏഴാം ക്ലാസുകാരി

വായന മരിക്കുന്നു എന്നൊക്കെ പറയുന്നവര്‍ അറിയാന്‍ കോഴിക്കോട് കോട്ടൂരില്‍ ഒരു അഞ്ജലി കൃഷ്ണയുണ്ട്. സോഷ്യലിസത്തിന് ശേഷമുള്ള മൂന്നാം ലോക കവിതകളെ മലയാളത്തിലേക്ക് മൊഴി മാറ്റിയിരിക്കുകയാണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഈ ഏഴാം ക്ലാസുകാരി. വാക്കുകള്‍ പഠിക്കുന്നതിനായി അമ്മയാണ് അഞ്ജലിക്ക് മൂന്നാം ലോക കവിതകള്‍ നല്‍കിയത്. പിന്നെ കവിതകള്‍ ഓരോന്നായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അല്‍ബേനിയന്‍ കവി സെവാഹിര്‍ സ്ഫാഹ്യുവിന്റെ കവിതകളാണ് അഞ്ജലിയ്ക്ക് ഏറെ ഇഷ്ടം. മലയാളം കവിതകള്‍ വായിക്കുന്നതിനേക്കാള്‍ വലിയ ആഹ്ലാദമാണ്  ഇംഗ്ലീഷ് കവിതകള്‍ വായിക്കുമ്പോള്‍ തനിക്ക് കിട്ടുന്നതെന്ന് അഞ്ജലി പറയുന്നു. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.