84 ന്റെ നിറവില്‍ സുഗതകുമാരി - പ്രത്യേക അഭിമുഖം

കാലചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കവയിത്രി സുഗതകുമാരി. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ജീവിതത്തിന്റെ സുപ്രധാനമായ ഒരുഘട്ടത്തിലെത്തി എന്ന് പൂര്‍വികര്‍ പറയും. ഇനിയെന്താണ് എന്ന് തീരുമാനിക്കുന്നത് താനല്ല. രാജ്യത്ത് ഒരുപാട് ദുരിതവും ദുഃഖവുമുണ്ട്. ഇതിനിടയ്ക്ക് സന്തോഷിക്കാന്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതുകൊണ്ട് 84 വയസായി എന്നതില്‍ ആഹ്ലാദിക്കാന്‍ എന്താണുള്ളതെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദുരിതമനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ദുരിതം മാത്രമാണ് അവരുടെ മതമെന്നും ദുഃഖം മാത്രമാണ് അവരുടെ ദൈവമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.