വയനാടിന്റെ സാംസ്‌കാരിക ഉണര്‍വായി പത്മപ്രഭാ ഗ്രന്ഥാലയം

വയനാടിന്റെ സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായി ഇടപെടലുകള്‍ നടത്തുന്ന കല്‍പ്പറ്റ പത്മപ്രഭാ ഗ്രന്ഥാലയം പത്താം വര്‍ഷത്തിലേക്ക്. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ പുളിയാര്‍മല ജിയുപി സ്‌കൂളിലെ കുട്ടികള്‍ക്ക് ബാലസാഹിത്യ കൃതികള്‍ വിതരണം ചെയ്തു. 2007 നവംബറിലാണ് കല്‍പ്പറ്റ കൈനാട്ടിയില്‍ പത്മപ്രഭാ ഗ്രന്ഥാലയം പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ വായനശാല പത്തു വര്‍ഷം കൊണ്ട് സ്വന്തം കെട്ടിടവും പതിനായിരത്തിലധികം പുസ്തകങ്ങളുമുള്ള സ്ഥാപനമായി വളര്‍ന്നു. പ്രവര്‍ത്തനം തുടങ്ങി ഇതുവരെ 120 പുസ്തക ചര്‍ച്ചകളാണ് ഗ്രന്ഥാലയം സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനം, പൊതു സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.