പുതിയ തലമുറ വായിക്കുന്നില്ല എന്നത് തെറ്റിധാരണ: ആനന്ദ് നീലകണ്ഠന്‍

പുതിയ തലമുറ വായ്ക്കുന്നില്ല എന്നത് പഴയ തലമുറയുടെ തെറ്റിധാരണ മാത്രമാണെന്ന് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍.  മാതൃഭൂമി സൗത്ത് ഇന്ത്യന്‍ ബാങ്ക് അന്താരാഷ്ട്ര പുസ്തകോത്സവവും വ്യാപാരമേളയുടെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനക്കാരുടെയും പുസ്തകങ്ങളുടെയും എണ്ണം ഓരോ വര്‍ഷവും കൂടിക്കൂടി വരികയാണ്.  ഇന്ത്യയിലെ പുസ്തകവിപണി പ്രതിവര്‍ഷം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പുസ്തകരൂപത്തില്‍ മാത്രമല്ല, ഇലക്ട്രോണിക് രൂപത്തിലും ഓഡിയോ രൂപത്തിലും പുസ്തകങ്ങള്‍ സംവദിക്കപ്പെടുന്നുണ്ടെന്നും ആനന്ദ് നീലകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.