വിഷരഹിത പച്ചക്കറിയുമായി കര്‍ഷക കൂട്ടായ്മ

കര്‍ണാടകയിലെ പച്ചക്കറി കൃഷി എന്നാല്‍ കീടനാശിനി പ്രയോഗത്തെ കുറിച്ചാണ് മലയാളികള്‍ക്ക് ഓര്‍മ വരിക. എന്നാല്‍ കര്‍ണാടകത്തില്‍ വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് കേരളത്തില്‍ വില്‍ക്കുകയാണ് വയനാട്ടിലെ ഒരു കര്‍ഷക കൂട്ടായ്മ. നബാഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വേഫാം പ്രൊഡ്യൂസര്‍ കമ്പനിയാണ് ഈ സംരഭത്തിനു പിന്നില്‍. കര്‍ണാടകയിലെ ഫലഭൂയിഷ്ഠമായ മണ്ണില്‍ ജൈവ രീതിയിലും പച്ചക്കറി വിളയുമെന്ന് തെളിയിക്കുയാണ് വേഫാം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയിലെ കര്‍ഷകര്‍. വയനാട്ടിലെ 574 കര്‍ഷകരുടെ കൂട്ടായ്മയാണ് വേഫാം പ്രൊഡ്യൂസര്‍ കമ്പനി. നബാഡിന്റെ സഹായത്തോടെ തുടങ്ങിയ ഈ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം വിഷരഹിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു വിപണിയിലെത്തിക്കുക എന്നതായിരുന്നു. ആദ്യ രണ്ടു വര്‍ഷം വയനാട്ടില്‍ പച്ചക്കറി കൃഷി നടത്തിയെങ്കിലും 6 മാസത്തോളം നീണ്ടു നില്‍ക്കുന്ന മഴക്കാലം കൃഷിയെ ബാധിച്ചു. ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് ഫാം തുടങ്ങിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.