മറുനാട്ടിലെ ടെറസില്‍ കേരളത്തിന്റെ പച്ചപ്പൊരുക്കി മലയാളി കുടുംബം

മുംബൈ: കേരളത്തിന്റെ പച്ചപ്പ് മറുനാട്ടിലെ വീട്ടു ടെറസിലൊരുക്കി മുംബൈ മലയാളി. കൊല്ലം സ്വദേശിയായ മോഹനന്‍ നായരും കുടുംബവുമാണ് ബോറിവിലി ഗോരായിലെ വീടിനുമുകളില്‍ കൃഷിക്കൊപ്പം പൂന്തോട്ടവുമൊരുക്കിയിരിക്കുന്നത്. ആയിരം സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് കൊച്ചുകേരളം. മോഹനന്‍ നായരുടെ വീടിനുമുകളിലെ പച്ചപ്പ് കണ്ടാല്‍ അങ്ങനെ തോന്നും. മിക്ക ചെടികളും മരങ്ങളും കേരളത്തില്‍ നിന്ന് കൊണ്ടുവന്നവ. തെങ്ങും കമുകുമുള്‍പ്പെടെയുള്ള മരങ്ങളും വീടിനുമുകളിലുണ്ട്. ഒപ്പം നല്ല ഒരു അടുക്കളത്തോട്ടവും. ദിവസവും അര മണിക്കൂറെങ്കിലും മട്ടുപ്പാവിലെ കൃഷിക്കായി നീക്കി വയ്ക്കും ഈ കുടുംബം. തിരക്കേറിയ ബിസിനസ് ജീവിതത്തിലെ ഇടവേളകളില്‍ കുടുംബത്തോടൊപ്പം ഈ പച്ചപ്പില്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ ഏറെ സന്തോഷം നിറഞ്ഞതാണെന്ന് മോഹനന്‍ നായര്‍ പറയുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.