തരിശുഭൂമിയില്‍ വിത്തിറക്കി വിദ്യാര്‍ത്ഥികളുടെ കൃഷിയുത്സവം

ചേറും ചെളിയും കണ്ടല്‍ അറയ്ക്കുമെന്ന് തോന്നിയാല്‍ തെറ്റി. കയ്യില്‍ സ്മാര്‍ട്ട് ഫോണും കരുതി അലസരായി നടക്കുന്നവരാണ് നമ്മുടെ പുതുതലമുറയെന്ന് കരുതിയവരെ നിശബ്ദരാക്കി കൊണ്ടാണ് നന്ദിയോട് എസ്‌കെവി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ വയലിലേക്കിറങ്ങിയത്. വെട്ടിയും കിളച്ചും പരുവപ്പെടുത്തിയും ഇവര്‍ ഇതിനെ ഒരു ഒന്നാന്തരമൊരു കൃഷിഭൂമിയാക്കി. കുട്ടികളുടെ കൃഷിക്ക് ആവേശം പകര്‍ന്ന് അധ്യാപകരം ജനപ്രതിനിധികളും രക്ഷകര്‍ത്താക്കളും ഇവര്‍ക്കൊപ്പമുണ്ട്. അടുത്ത വര്‍ഷവും ഇതേ മണ്ണില്‍ പണിയെടുത്ത് കൃഷിയിറക്കുമെന്നാണ് കുട്ടികളുടെ ഉറപ്പ്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.