ഇവര്‍ കൃഷിയെ സ്‌നേഹിച്ചവര്‍ ; വിജയം നേടിയത് കൃത്യത കൃഷിയില്‍

പഠനം കഴിഞ്ഞ് ഏകദേശം 15 വര്‍ഷത്തോളം എ.സി മെക്കാനിക്കായി ജോലി നോക്കിയതാണ് സിനോജ്. ഓട്ടോമൊബൈലില്‍ താത്പര്യമുണ്ടായിരുന്ന ശ്രീജിത്ത് സൗദി അറേബ്യയിലായിരുന്നു. പോളിമര്‍ ടെക്‌നോളജിയില്‍ പഠനം നടത്തി നാല് വര്‍ഷത്തോളം ജോലി ചെയ്തതിനുശേഷമാണ് രജീഷ് കൃഷിക്കാരന്റെ കുപ്പായമണിഞ്ഞത്. രഞ്ജിത്താണെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പഠനത്തിന് ശേഷം രണ്ടാമതൊന്നും ആലോചിക്കാതെ കൃഷി തന്നെയാണ് തന്റെ ജീവിത മാര്‍ഗമെന്ന് ഉറപ്പിച്ച് മണ്ണിലേക്കിറങ്ങുകയായിരുന്നു. കൃത്യത കൃഷിയിലൂടെ 'മാളമോഡല്‍' എന്നൊരു രീതി കാര്‍ഷിക കേരളത്തിന് കാണിച്ചു കൊടുത്ത നാല് സുഹൃത്തുക്കളുടെ കൃഷിയിടത്തിലെ കാഴ്ചയാണ് ഇത്‌

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.