വൈവിദ്ധ്യമായി മാതൃഭൂമി കാര്‍ഷികമേള

ചരിത്രപ്രാധാന്യമുള്ള വൈക്കത്തിന്റെ മണ്ണിലാണ് മാതൃഭൂമി കാര്‍ഷിക മേള ഒരുക്കിയിരിക്കുന്നത്. വേമ്പനാട്ട് കായലിന്റെ തീരത്തെ വൈക്കം ബീച്ചിലാണ് ഉത്സവക്കാഴ്ച. കായലില്‍ നിന്ന് ഇളം കാറ്റേറ്റ് വേദിയിലേക്ക് നടക്കുമ്പോള്‍ തന്നെ നമ്മുടെ മനവും മിഴികളും കുളിരും. പാസ് എടുത്ത് ഉള്ളിലേക്ക് കയറിക്കഴിഞ്ഞാല്‍ വൈക്കത്തിന്റെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദര്‍ശനമാണ് നമ്മെ സ്വീകരിക്കുക. ചിത്രങ്ങള്‍ വെറുതെ കണ്ടു പോകാനല്ല, നോക്കി നിന്ന് അതിന്റെ പിന്നിലെ ചരിത്രം മനസ്സിലാക്കാനുണ്ട്. എന്നാല്‍ സന്ദര്‍ശകരുടെ തിരക്ക് മിക്കപ്പോഴും അതിന് അനുവദിക്കാറില്ല. അകത്തേക്കു കയറുന്തോറും നമ്മളെ കാത്തിരിക്കുന്നത് കണ്ടാല്‍ തീരാത്തത്ര വിശേഷങ്ങളാണ്. കാണാനും വാങ്ങാനും സാധനങ്ങള്‍ നിരവധി. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള ഒരു വേദി കൂടിയാണ് ഇവിടം. അവര്‍ക്കൊപ്പം മറ്റ് സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ മാറ്റു കൂട്ടുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.