ചില്ലറയല്ല ചക്ക വിശേഷം

ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക ചിപ്‌സ്. ചക്കയെന്ന് കേള്‍ക്കുമ്പോള്‍ മലയാളിക്ക് പറയാനുള്ളത് മിക്കവാറും ഇത് മാത്രമായിരിക്കും. എന്നാല്‍ ചക്കയുടെ അനന്ത സാധ്യതകള്‍ തുറന്ന് കാട്ടി ഒരു അന്താരാഷ്ട്ര ചക്ക മഹോത്സവം വയനാട് അമ്പലവയലില്‍ നടക്കുന്നുണ്ട്. ചക്ക ബിരിയാണി മുതള്‍ ചക്ക പപ്പടം വരെ ഇവിടെ കാഴ്ചക്കാരെയും കാത്തിരിക്കുന്നുണ്ട്. ഒപ്പം മികച്ച പ്ലാവിന്‍ തൈകളുടെ വിതരണവും സെമിനാറുമടക്കം ഒരു എ ടു സെഡ് ചക്ക വിശേഷം തന്നെ. ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചക്ക മഹോത്സവത്തിന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് വഴിയൊരുക്കിയിരിക്കുന്നത്. ചക്കയുടെ അത്ഭുതം അറിയാന്‍ ഇവിടെ എത്തുന്നവര്‍ക്കായി പ്രത്യേകം മത്സരങ്ങളും സംഘാടകര്‍ നടത്തുന്നുണ്ട്. പരിപാടി 14-ന് അവസാനിക്കും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.