കൊയ്ത്തുത്സവത്തില്‍ പങ്കുചേര്‍ന്ന് വിദേശികള്‍

കേരളത്തിന്റെ കാര്‍ഷികപാരമ്പര്യം വിളിച്ചറിയിച്ച കൊയ്ത്തുത്സവത്തില്‍ പങ്കുചേര്‍ന്ന് വിദേശികള്‍. ചാലക്കുടി മേലൂരിലെ രസ ഗുരുകുലത്തിലെ കൃഷിത്തോട്ടത്തിലാണ് പരമ്പരാഗത രീതിയിലുള്ള കൊയ്ത്തിലും തുടര്‍ന്നുള്ള ചടങ്ങുകളിലും വിദേശികള്‍ ആവേശത്തോടെ പങ്കെടുത്തത്. കേരളത്തിന്റെ കാര്‍ഷികപാരമ്പര്യം വിളിച്ചറിയിച്ച കൊയ്ത്തുത്സവത്തില്‍ ആഘോഷപൂര്‍വമാണ് നാട്ടുകാര്‍ക്കൊപ്പം വിദേശികളും പങ്കെടുത്തത്. ചാലക്കുടി മേലൂര്‍ പഞ്ചായത്തിലെ പൂലാനിയില്‍ പ്രവര്‍ത്തിക്കുന്ന രസ ഗുരുകുലത്തിലെ കൃഷിത്തോട്ടത്തിലാണ് പരമ്പരാഗത രീതിയിലുള്ള കൊയ്ത്തുത്സവവും നാടന്‍ കലാപരിപാടികളും സംഘടിപ്പിച്ചത്. കേരളീയ കൃഷിരീതികളെ കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനുമായി അമേരിക്കയില്‍ നിന്നെത്തിയ അഞ്ചംഗസംഘമാണ് കൊയ്ത്തുത്സവത്തില്‍ കര്‍ഷകര്‍ക്കൊപ്പം കൊയ്ത്തിനിറങ്ങിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.