നെഹ്രു ട്രോഫിയില്‍ കന്നി അങ്കം കുറിക്കാന്‍ ദേവസ് ചുണ്ടനും
Posted on: 19 Jul 2010
തൃക്കുന്നപ്പുഴ: ഇത്തവണത്തെ നെഹ്രുട്രോഫി ജലമേളയ്ക്ക് മത്സരിക്കാന്‍ തൃക്കുന്നപ്പുഴക്കാരുടെ സ്വന്തം ദേവസ് ചുണ്ടനും. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ നിന്ന് ആദ്യമായാണ്് ചുണ്ടന്‍ വള്ളം മത്സരത്തിനെത്തുന്നത്.
95 തുഴച്ചില്‍കാരും അഞ്ച് അമരക്കാരും ഒമ്പത് നിലക്കാരുമാണ് വള്ളത്തിലുണ്ടാകുക. നിരവധി ചുണ്ടന്‍വള്ളങ്ങളുടെ ശില്‍പിയായ ഉമാമഹേശ്വരനാണ് ദേവസ് ചുണ്ടന്റെ ശില്‍പി. സി.എസ്.എസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍കൂടിയായ പി.എസ് കലാധരന്റെ ഉടമസ്ഥതയിലുള്ളതാണ് ദേവസ് ചുണ്ടന്‍.
കഴിഞ്ഞ നെഹ്രു ട്രോഫി ജലമേളയില്‍ കാരിച്ചാല്‍ ചുണ്ടന് രണ്ടാം സ്ഥാനം നേടിക്കൊടുത്ത സെന്റ് ജോര്‍ജ് ബോട്ട് ക്ലബാണ് ദേവസ് ചുണ്ടനില്‍ തുഴയുക. കാര്‍ത്തികേയനാണ് ക്യാപ്റ്റന്‍.
വീഡിയോ : എത്തന്‍ സെബാസ്റ്റ്യന്‍