കോഴിക്കോട്: ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി അറിയാന്‍. വാടക കെട്ടിടത്തില്‍ ഒട്ടും സൗകര്യമില്ലാതെ വീര്‍പ്പുമുട്ടി തോട്ടില്‍ പാലം പോലീസ് സ്റ്റേഷന്. രണ്ടും മൂന്നും നിലകളിലാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. പ്രത്യേകം കോമ്പൗണ്ടും ചുറ്റുമതിലും ഒക്കെ വേണമെന്ന ചട്ടം ഇവിടെ ഇതുവരെ ബാധകമായിട്ടില്ല. മാവോയിസ്റ്റ് ഭീതിയില്‍ തണ്ടര്‍ ബോള്‍ട്ടും തങ്ങുന്നത് ഈ വാടക കെട്ടിടത്തില്‍ തന്നെയാണ്. എന്നാല്‍ ഒന്നിനും സൗകര്യം പോരാ എന്നതാണ് സത്യം. പോലീസ് പിടിച്ചെടുക്കുന്ന വണ്ടികള്‍ പാര്‍ക്ക് ചെയ്തതു കാരണം സമീപത്തെ കടകളില്‍ ബിസിനസ് കുറയുന്നതായി കടക്കാരും പറയുന്നു.