തലശേരി: ആര്.എസ്.എസ്. പ്രവര്ത്തകന് മനോജിന്റെ വധത്തെ തുടര്‍ന്ന് കണ്ണൂരിലെ സാധാരണ പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുന്നത് ദൗര്‍ബല്യമായി കണക്കാക്കരുതെന്നും നീതി നടപ്പാക്കാന്‍ ഒരു നിമിഷത്തെ നിര്‍ദേശം മതിയെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ആ നിമിഷത്തെക്കുറിച്ച്, അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തലശേരിയില്‍ ബി.ജെ.പിയുടെ ജനശക്തി സംഗമത്തിലാണ് വി. മുരളീധരന്റെ വിവാദ പ്രസംഗം. മനോജ് വധത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിനും പോലീസിനും ശക്തമായ മുന്നറിയിപ്പു നല്‍കുകയായിരുന്നു വി. മുരളീധരന്. സി.പി.എം. നേതാക്കളായ പി. ജയരാജന്, എം. സ്വരാജ് ബി.ജെ.പി. നേതാക്കളായ കെ. സുരേന്ദ്രന്, എം.ടി. രമേശ് എന്നിവര്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നു