തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാലിന്യനിര്‍മാര്‍ജന ഏജന്‍സിയുമായി ചേര്‍ന്ന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയതായി മേയര്‍ കെ. ചന്ദ്രിക അറിയിച്ചു. ഇതിനു മുന്നോടിയായി നഗരത്തില മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ആറ്റുകാല്‍ ക്ഷേത്ര ഉത്സവത്തിന് ശേഷം നഗരത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ മാതൃകയിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. നഗരത്തില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് കുഴിച്ചുമൂടും. രാഷ്ട്രീയ പാര്‍ട്ടികളും റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. കവടിയാര്‍, കരമന വാര്‍ഡുകളില്‍ ഇപ്പോള്‍തന്നെ പരിപാടി തുടങ്ങിക്കഴിഞ്ഞു. പ്ലാസ്റ്റിക് ജൈവമാലിന്യങ്ങള്‍ പ്രത്യേകമായി ശേഖരിച്ചാണ് സംസ്കരണം നടത്തുന്നത്.