സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവത്തെ കേരളാ ഗവര്‍ണര്‍ ആക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന ബി.ജെ.പി.-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ രംഗത്തെത്തി. സദാശിവത്തിന്റെ നിയമനം അനുചിതമാണെന്ന് ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ വിമര്‍ശം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ഇരുന്ന ആള് ഗവര്‍ണര്‍ ആകുന്നതിനോട് യോജിപ്പില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും പറഞ്ഞു. മുല്ലപ്പെരിയാര്‍ അടക്കം നദീജല തര്‍ക്കങ്ങള്‍ തമിഴ്നാടുമായി തുടരുന്ന സമയത്ത് സദാശിവത്തിന്റെ നിയമനം സംസ്ഥാന താല്പര്യങ്ങള്ക്കെതിരാകുമെന്നാണ് നിഗമനം. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നയാള് എന്തിന് ഗവര്‍ണറാകണം? ന്യൂസ് @ 9 ബിഗ്ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.വി.രാജേഷ്, ടോം വടക്കന്‍, കെ.രാം കുമാര്‍, ശിവന് മഠത്തില്‍.