തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. പ്ലാന്റ് നവീകരിച്ചത് സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു മുന്നില്‍ കണ്ടത്. അടച്ചുപൂട്ടല്‍ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ ഒന്നടങ്കം വന്ന് തന്നെ കണ്ടിരുന്നു. രമേഷ് ചെന്നിത്തലയെ ഈ കേസിലേക്ക് ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു