തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകരം നല്കി. എന്നാല്‍ ബാറുകള്‍ പൂട്ടാനുള്ള തീരുമാനം തിടുക്കത്തിലായിപ്പോയെന്ന പൊതുവികാരം മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നു. പ്രായോഗിക സമീപനം വേണമായിരുന്നുവെന്ന് ലീഗ് മന്ത്രിമാരും പറഞ്ഞു. റവന്യൂ വരുമാന നഷ്ടവും സാമൂഹിക പ്രത്യാഘാതങ്ങളും പരിശോധിക്കണമായിരുന്നു. 7500 കോടി രുപയുടെ വരുമാന നഷ്ടത്തിലുള്ള അതൃപ്തി ധനകാര്യ മന്ത്രി പ്രകടിപ്പിച്ചു. മദ്യ നിരോധനം നടപ്പാക്കിയ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ പരിശോധിച്ചിരുന്നോ എന്ന് ഷിബു ബേബിജോണ്‍ ചോദിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടപ്പോള്‍ ഇവരാരും അഭിപ്രായം പറയാതിരുന്നതെന്തെന്ന് എക്സൈസ് മന്ത്രി കെ.ബാബു ചോദിച്ചു. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പൂട്ടുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറിയും അഭിപ്രായപ്പെട്ടു.