ബിജെപിയില്‍ നരേന്ദ്ര മോദി പക്ഷം പിടിമുറുക്കി. ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ ഒഴിവാക്കി. അനാരോഗ്യം മൂലം മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയെയും ഒഴിവാക്കി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ജെ.പി. നദ എന്നിവരാണ് പുതിയ അംഗങ്ങള്‍. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് എല്‍.കെ. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും തഴഞ്ഞത്. 75 കഴിഞ്ഞവരെ ഉന്നതാധികാര സമിതിയിലേക്ക് പരിഗണിക്കണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കള്‍ ഒഴിവാക്കപ്പെട്ടത്. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നമവര്: എം.ടി. രമേശ്, എം.ഐ. ഷാനവാസ്, ഫക്രുദ്ദീന്‍ അലി, എ.എസ്. സുരേഷ് കുമാര്‍.