പത്തനംതിട്ട: മകള്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നിഷേധിച്ചതിനെതുടര്‍ന്ന് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനംതിട്ട കിഴക്കന്‍ ഓതറ സ്വദേശി രാജനാണ് ബാങ്കിന് മുന്നില്‍ വെച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2012 ലാണ് രാജന് വിദ്യാഭ്യാസ ലോണിനുള്ള അപേക്ഷ നല്‍കിയത്. മകള്‍ക്ക് ബംഗളൂരുവില്‍ എയര്‍ലൈന്‍ കോഴ്സിന് വേണ്ടിയായിരുന്നു ലോണ്‍. എന്നാല്‍ ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിനും മുഖ്യമന്ത്രിക്കും രാജന് പരാതി നല്കി. കളക്ടറേറ്റില്‍ നിന്നും പരാതി ബാങ്കിലേക്ക് അയച്ചു. രാവിലെ മുതല്‍ ബാങ്കില്‍ ലോണിനായി കാത്തിരുന്ന രാജന് ലോണ്‍ ലഭിക്കില്ല എന്നറിഞ്ഞതിനെ തുടര്‍ന്നാണ് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.