റിയാദ്: മതിയായ രേഖകളില്ലാത്ത വിദേശികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കും. ഇതിനായി പരിശോധനാ സംഘങ്ങളുടെ എണ്ണം കൂട്ടാനും ധാരണയായി. നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ പോലീസ് നടത്തുന്ന റെയ്ഡുകള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായവും ഉണ്ടാകും. ഇരു വകുപ്പുകളും കൂടി റെയ്ഡ് നടത്തുന്നത് സുഗമമാക്കാന്‍ ലെയ്സണ്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റിയാദ് ഗവര്‍ണ്ണര്‍ നേരിട്ടു നടത്തിയ റെയ്ഡില്‍ നൂറു കണക്കിന് നിയമ ലംഘകരെ പിടികൂടിയിരുന്നു.