തിരുവനന്തപുരം: കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ലൈബീരിയയില്‍ നിന്നും ഉദ്യോഗസ്ഥ സംഘം കേരളത്തില്‍. അലക്സാന്‍ഡ്രാ മല്‍ബ, സിസിലിയ ഫ്ളെമോ, ഡയന എന്നിവരാണ് കേരളത്തിലെത്തിയത്. ലൈബീരിയന്‍ സര്‍ക്കാറിന് കീഴിലുള്ള ഗവേര്‍ണന്‍സ് കമ്മീഷന് അംഗങ്ങളാണ് മൂന്നുപേരും. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രവര്‍ത്തനം കേട്ടറിഞ്ഞാണ് സംഘം വന്നത്. പ്രസിഡന്‍ഷ്യല്‍ ഭരണം നടക്കുന്ന ലൈബീരിയയില്‍ കേരള മോഡലില്‍ തദ്ദേശ സ്വയംഭരണ വകുപ്പുകളെ നവീകരിക്കാനാണ് ഇവരുടെ ലക്ഷ്യം. സര്‍ക്കാറിന്റെ പ്രത്യേക ക്ഷണിതാക്കളായാണ് സംഘം തിരുവനന്തപുരത്തെത്തിയത്. ഈ മാസം 18 ന് കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നുപേരും മടങ്ങും.