കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ ഇടപാടുകാരെ വീഴ്ത്താന്‍ ടിവി സീരിയല്‍ നടിമാരെ നല്‍കാമെന്നു വാഗ്ദാനം നല്കുന്നു. തിരുവനന്തപുരത്ത് എത്തിയാല്‍ പ്രമുഖ സീരിയല്‍ നടിമാരെ നല്‍കാമെന്ന് പനമ്പള്ളി നഗറില്‍ കണ്ടുമുട്ടിയ ഇടനിലക്കാരന് ഉറപ്പു നല്കി. 75,000 രൂപയാണ് സീരിയല്‍ നടിക്കായി ചോദിച്ചത്. ഇത്രയും രൂപ നടിയെ നേരിട്ടു കാണുമ്പോള്‍ നല്കിയാല് മതിയെന്നായിരുന്നു ഏജന്റ് പറഞ്ഞത്. പ്രമുഖ നടിമാരുടെ ഫോട്ടാകളും തന്റെ മൊബൈലില്‍ ഏജന്റ് കാണിച്ചു. ഇവര്‍ക്കുള്ള കമ്മീഷന് നടിമാര്‍ നല്‍കുമെന്നും തുക മുഴുവനും നടിയെ ഏല്‍പ്പിക്കണമെന്നും ഇവര്‍ പറഞ്ഞു. ബിസിനസ്സുകാരെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യം വച്ചാണ് സീരിയല്‍ നടിമാരെ ഈ റാക്കറ്റുകള്‍ ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകളെ തേടിയുള്ള മാതൃഭൂമി ന്യൂസ് അന്വേഷണം തുടരുന്നു: വെബ് വാണിഭം.