ഗാസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റം അന്വേഷിക്കാന്‍ യു.എന്‍. മൂന്നംഗ കമ്മിഷനെ നിയമിച്ചു. വെടിനിര്‍ത്തല്‍ തുടരുമ്പോള്‍ വീടു വിട്ടു പലായനം ചെയ്ത ആയിരങ്ങള്‍ തിരികെ ഗാസയില്‍ എത്തുകയാണ്. ഉറ്റവരെയും വീടു നഷ്ടപ്പെട്ടവരുടെയും വിലാപങ്ങളാണ് ഇപ്പോള്‍ ഗാസയില്‍ മുഴങ്ങുന്നത്. കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ മാത്രമാണ് എവിടെയും കാണാനുള്ളത്. സ്കൂളുകളും ആശുപത്രികളും വാസസ്ഥലങ്ങളും എല്ലാം തകര്‍ന്നു കിടക്കുന്നു. ഗാസാ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രണ്ടായിരത്തോളം പേര് കൊല്ലപ്പെട്ടു. ഇതില്‍ നാലിലൊന്നും കുഞ്ഞുങ്ങള്‍. ഓരോ തവണ ഇസ്രയേല്‍ ആക്രമണം കഴിയുമ്പോഴും ഗാസയുടെ സ്ഥിതി ഇതു തന്നെയാണ്. എന്നാലും വീണ്ടും ഇതൊക്കെ പുനര്‍നിര്‍മ്മിക്കും ഇവര്‍.