തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വന്‍ സ്പിരിറ്റ് വേട്ട.ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 400 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. കാറിനകത്ത് പ്രത്യേക അറയുണ്ടാക്കിയാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെ വാഹന പരിശോധനയ്ക്കിടെ സ്പിരിറ്റുമായി വന്ന വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്. കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. തമിഴ്നാട്ടില്‍ കാരൂരില്‍ നിന്നാണ് സ്പിരിറ്റ് കടത്തി കൊണ്ടു വന്നത്.