കൊച്ചി: ബ്ലാക്മെയില്‍ കേസില്‍ പ്രതി ജയചന്ദ്രന് കോടതിയില്‍ രഹസ്യമൊഴി നല്കി. കോടതി മുറിയിലുള്ളവരെ പുറത്താക്കിയാണ് ജഡ്ജ് ജയചന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയത്. കോടതിക്കു രഹസ്യമൊഴി നല്കുന്നതിനു പുറമെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് ഇരയാണ് താനെന്ന് കോടതിയില്‍ നിന്നും പുറത്തു വന്നപ്പോള്‍ ജയചന്ദ്രന് മാധ്യമങ്ങളോടു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ ഭയമാണ്. ഒന്നിനു പിറകെ ഒന്നായി നിരവധി കേസുകള്‍ വരികയാണ്. ജീവന് അപായപ്പെടുത്തുമോ എന്നു ഭയമുണ്ട്, ജയചന്ദ്രന് പറഞ്ഞു. തുമ്പ പീഡനക്കേസിലാണ് പ്രൊഡക്ഷന്‍ വാറണ്ടില്‍ ജയചന്ദ്രനെ കോടതിയില്‍ ഹാജരാക്കിയത്.