ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ഒരു ശബ്ദം മാത്രം മതിയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്. പാര്‍ലമെന്റില്‍ ഒരു കാര്യവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ല. ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സ്പീക്കര്‍ക്ക്. ഒരു വിഭാഗത്തോടു മാത്രമാണ് സര്‍ക്കാരിന് പക്ഷപാതിത്വം. എല്ലാവര്ക്കും ഇതു അനുഭവപ്പെടുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവെച്ചു. എന്നാല്‍ രാഹുലിന്റെ വാക്കുകള്‍ നിരാശയില്‍നിന്ന് ഉണ്ടായതാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.