കൊച്ചി: ബ്ലൂ ഫിലിം ബ്ലാക്മെയില്‍ കേസില്‍ ഉന്നതരെ കുടുക്കാന്‍ നാലാം പ്രതി സനിലിന്റെ വടുതലയിലെ ഓഫീസില്‍ ഗൂഢാലോചന നടത്തിയതായി പോലീസിന്റെ കണ്ടെത്തല്‍. പ്രദേശിക കോണ്‍ഗ്രസ് നേതാവാണ് സനില്‍. രാഷ്ട്രീയക്കാര്‍ അടക്കമുള്ള ഉന്നതരെ കുടുക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണു സൂചന. പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിന്ദ്യയ്ക്കും രുക്സാനയ്ക്കും പോലീസ് നോട്ടീസ് നല്കി. ഇരുവരും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇതിനിടെ പറവൂര്‍ സ്വദേശിനിയായ റിട്ടയേര്‍ഡ് അധ്യാപിക ആത്മഹത്യ ചെയ്ത കേസിലും ബിന്ദ്യക്കെതിരെ കേസ് എടുത്തേക്കും. കേസിലെ പ്രതി ജയചന്ദ്രന് രണ്ടു വര്‍ഷം മുമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ഇടമലക്കുടിയിലേക്കു നടത്തിയ യാത്രയും വിവാദത്തിലായി.