ബ്ലാക് മെയില്‍ കേസുമായി ബന്ധപ്പെട്ട് ശരത്ചന്ദ്ര പ്രസാദില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. താന്‍ എം.എല്‍.എ ഹോസ്റ്റലില്‍ ജയചന്ദ്രന് മുറിയെടുത്തു കൊടുത്തിട്ടില്ലെന്നും ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ തെളിയാതെ ശരത്ചന്ദ്ര പ്രസാദിനെതിരെ നടപടി എടുക്കില്ലെന്ന് വി.എം. സുധീരന് പറഞ്ഞു. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: രാജ്മോഹന്‍ ഉണ്ണിത്താന്, വി.എസ്. സുനില്‍കുമാര്‍, അഡ്വ സൂരജ് കൃഷ്ണ, ബിന്ദു കൃഷ്ണ, ശരത്ചന്ദ്ര പ്രസാദ്.