ചെന്നൈ: പഞ്ഞ മാസമായ കര്‍ക്കിടക മാസത്തെ തമിഴ്നാട്ടുകാര്‍ ആടിമാസം എന്നാണു വിളിക്കാറ്. ഈ മാസത്തിലെ കഷ്ടങ്ങളെ തമിഴ്നാട്ടുകാര്‍ ക്ഷേത്രങ്ങളിലെ വിവിധ പൂജകളും ആചാരങ്ങളും കൊണ്ടാണ് മറികടക്കുന്നത്. പാല്‍കുടവും കാവടിയും ഒപ്പം കനല്‍ചാട്ടവും ഈ സമയത്ത് മിക്ക ക്ഷേത്രങ്ങളിലും നടക്കാറുണ്ട്. ആദിമാസത്തിലെ ഓരോ ദിവസവും ഓരോ ദൈവങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. പൊങ്കലും കാവടിയാട്ടവും എല്ലാ ക്ഷേത്രങ്ങളിലും കാണുമെങ്കിലും കനല്‍ചാട്ടം എല്ലായിടത്തും ഇല്ല. രാവിലെ മുതല്‍ തന്നെ കനല് ചട്ടത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. തീക്കനല്‍ ഒരുക്കുന്നതിനോടൊപ്പം വ്രതമെടുത്തവരും തയ്യാറെടുപ്പുകള്‍ നടത്തും. രാത്രിയാണ് കനല് ചാട്ടം. കനല്‍ക്കട്ടകള്‍ ചവിട്ടിക്കടന്നാല് ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയും എന്ന വിശാസമാണ് ഇതിനു പിന്നില്‍ ഉള്ളത്.