കൊച്ചി: മറൈന്‍ ഡ്രൈവില്‍ നങ്കൂരമിട്ടിരുന്ന ക്രീക് ക്രൂയിസ് എന്ന ആഡംബര നൗകയില്‍ നിന്നും മയക്കു മരുന്നും മദ്യവും പിടിയാലായി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്്. നൗകയിലെ ഡി.ജെ പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. സ്ത്രീകളടക്കം നാല്പതോളം പേര് ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. മദ്യ വിളമ്പാനുള്ള ലൈസന്‍സ് നൗകയ്ക്കുണ്ടായിരുന്നില്ല. ക്രൂയിസ് ബോട്ട് വാടകയ്ക്ക് എടുത്തിരുന്ന മാവേലിക്കര സ്വദേശി ഷിജിനെതിരെയും നൈറ്റ് പാര്‍ട്ടി നടത്തിയ പ്രശാന്തിനെതിരെയും പോലീസ് കേസെടുത്തു. കൊച്ചിയിലെ പ്രമുഖ ഹോട്ടല്‍-സിനിമ വ്യവസായിക്കെതിരെയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.