കോഴിക്കോട്: കോഴ വാങ്ങിയാണ് സംസ്ഥാനത്ത് പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചതെന്ന് എം.ഇ.എസ്. മാനേജ്മെന്റ് പ്രതിനിധികള്‍ ആരോപിച്ചു. കോഴ ശേഖരിച്ച് കൈമാറുകയായിരുന്നുവെന്ന് എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. കാബിനറ്റില്വെച്ചുതന്നെ കോഴപ്പണം പങ്കുവെക്കുകയായിരുന്നു. കോഴ ആവശ്യപ്പെട്ട് മൂന്ന് മാനേജര്‍മാര്‍ തന്നെ സമീപിച്ചിരുന്നു. ഇക്കാര്യം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിനെ അറിയിച്ചിരുന്നതായും ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.